Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി; സൈബർ പോലീസ് കേസെടുത്തു

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. സെർവർ ഡാറ്റാ ബേസ് ഹാക്ക് ചെയ്‌തെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈബർ പോലീസിൽ പരാതി നൽകിയത്. ജൂൺ 13ന് പരാതി നൽകിയതെന്നാണ് എഫ്‌ഐആർ രേഖകളിൽ വ്യക്തമാകുന്നത്

ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെ സെർവർ സിസ്റ്റം ഹാക്ക് ചെയ്‌തെന്നും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾക്ക് മാറ്റം വരുത്തിയെന്നുമാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഭരണസമിതിയിലെ ചില ആളുകളും ജീവനക്കാരും തമ്മിൽ പ്രശ്‌നങ്ങളുടെ ഭാഗമാണ് ഹാക്കിംഗ് എന്നാണ് പോലീസ് കരുതുന്നത്

സിസ്റ്റം കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാറ്റി. പകരം പുതിയ ആളെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് പൂജകളുമായി ബന്ധപ്പെട്ട പണമിടപാടുകളും അതുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും ഹാക്ക് ചെയ്തതായി കണ്ടെത്തിയത്.

See also  അത്തം പിറന്നു, ഇനി ഓത്തിനായുള്ള കാത്തിരിപ്പ്; തൃപ്പുണിത്തുറ അത്തം ഘോഷയാത്ര ഇന്ന്

Related Articles

Back to top button