Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം നൽകി ഉത്തരവിട്ടത്. അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്.

പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം. പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് കണ്ടെത്തൽ .കേസിൽ ചില പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

റിമാൻഡിൽ തുടർന്നിരുന്ന മറ്റു നാലു പ്രതികൾക്കാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നായിരുന്നു ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ഒരു വിഭാഗം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് എൻഐഎ കേസ്. ്ര

See also  രാത്രിയിൽ യാത്രക്കാരെ വഴിയിൽ ഇറക്കി വിടരുത്; ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി മാതൃകാപരമെന്ന് മന്ത്രി

Related Articles

Back to top button