വെടിനിർത്തലിനും ബന്ദിമോചനത്തിനും തയ്യാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ; ഗാസ പിടിക്കുമെന്ന് നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും തയ്യാറെന്ന ഹമാസ് നിർദേശം ഇസ്രായേൽ തള്ളി. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അപ്പാടെ ഹമാസ് അംഗീകരിച്ചു. എന്നാൽ വെടിനിർത്തലിന് ഇല്ലെന്നാണ് ഇസ്രായേലിന്റെ മറുപടി
ഗാസയിൽ ആക്രമണം തുടരും. ഹമാസ് സമ്മർദത്തിലാണ്. ഗാസ പൂർണമായും പിടിക്കുമെന്നും നെതന്യാഹു പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിന് തയ്യാറാണെന്നും ബന്ദികളാക്കപ്പെട്ട ഇസ്രായേലി പൗരൻമാരെ മോചിപ്പിക്കാമെന്നും ഹമാസ് സമ്മതിച്ചിരുന്നു. എന്നാൽ ഗാസ പിടിച്ചെടുക്കുമെന്ന ഭീതിയിലാണ് ഹമാസ് വഴങ്ങിയതെന്നാണ് ഇസ്രായേൽ പ്രതികരണം
ഗാസയിൽ ഇസ്രായേലി സൈന്യം ആക്രമണം തുടരുകയാണ്. അതേസമയം നെതന്യാഹുവിന്റെ വാദം തള്ളി ഇസ്രായേലിൽ പ്രക്ഷോഭം നടക്കുകയാണ്. വെടിനിർത്തൽ ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
The post വെടിനിർത്തലിനും ബന്ദിമോചനത്തിനും തയ്യാറെന്ന ഹമാസ് നിർദേശം തള്ളി ഇസ്രായേൽ; ഗാസ പിടിക്കുമെന്ന് നെതന്യാഹു appeared first on Metro Journal Online.



