Kerala
ബിസിനസിലെ വൈരാഗ്യം: പാലക്കാട് വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം

പാലക്കാട് പുലാപെറ്റയിൽ വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം. ഉമ്മനഴി സ്വദേശി ഐസകിന്റെ വീടിന് നേർക്കാണ് ആസിഡ് ബോംബ് എറിഞ്ഞത്. ബിസിനസിലെ വൈരാഗ്യത്തെ തുടർന്ന് മറ്റൊരു വ്യവസായി നൽകിയ ക്വട്ടേഷനാണെന്ന് ഐസക് വർഗീസ് ആരോപിച്ചു
മൂന്നാം തവണയാണ് തനിക്ക് നേരെ ആക്രമണം നടക്കുന്നത്. വീട്ടിലെ ചെടികൾ കരിഞ്ഞ് നിൽക്കുന്നത് കണ്ടാണ് ആസിഡ് ബോംബ് ആണെന്ന് മനസ്സിലായത്. ആസിഡ് വീട് വീടിന്റെ ചുമരും കേടുവന്നതായി ഐസക് വർഗീസ് പറഞ്ഞു
ഈ മാസം 13നാണ് ആക്രമണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
The post ബിസിനസിലെ വൈരാഗ്യം: പാലക്കാട് വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം appeared first on Metro Journal Online.