Kerala

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ചേളാരി സ്വദേശിയായ 11 വയസുകാരിക്ക്

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, താമരശ്ശേരിയിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

കുട്ടിക്ക് പനി ഭേദമാകുന്നതുവരെ നിരീക്ഷിക്കാനാണ് അധികൃതരുടെ നിർദേശം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശി 48കാരന്റെ ആരോഗ്യ നിലയിലും മാറ്റമില്ല.

See also  ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം'; പ്രതികള്‍ക്ക് നോട്ടീസ്: പത്തു ദിവസത്തിനകം മറുപടി നല്‍കണം

Related Articles

Back to top button