പാലക്കാട് യുവാവിനെ വീട്ടിൽ കയറി മർദിച്ചു കൊന്നു; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ്(42) ഇന്നലെ രാത്രി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവാവിനെ മൂങ്കിൽമട സ്വദേശിയായ യുവാവ് വീട്ടിൽ കയറി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
അവിവാഹിതനായ സന്തോഷിന് വിവാഹിതായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണ് പോലീസ് സ്‌റ്റേഷനിൽ എത്തി വിവരം അറിയിച്ചത്. ഭർത്താവ് സന്തോഷിനെ മർദിച്ചതായി പറഞ്ഞെന്നും ചെന്ന് നോക്കുമ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെന്നുമാണ് യുവതി പറഞ്ഞത്.
പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സന്തോഷിനെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മർദനമേറ്റ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിന് സമീപത്ത് കണ്ടെത്തി. യുവതിയുടെ ഭർത്താവ് ആറുച്ചാമിയെ(45) പോലീസ് ചോദ്യം ചെയ്തുവരികയാണ്.
The post പാലക്കാട് യുവാവിനെ വീട്ടിൽ കയറി മർദിച്ചു കൊന്നു; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ appeared first on Metro Journal Online.



