രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണ: പി സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയാണെന്ന് സിപിഎം നേതാവ് പി സരിൻ. അധികാരത്തിന് വേണ്ടി കോൺഗ്രസ് ഏതറ്റം വരെയും താഴും. പാർട്ടി രാഹുലിനെ സംരക്ഷിക്കുകയാണെന്നും സരിൻ പറഞ്ഞു. പാലക്കാട് മുൻ എംഎൽഎക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്തമുള്ള ക്രൈമാണ് ഇതെന്നും സരിൻ പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് തുടരുന്ന മൗനം കേരളത്തിന്റെ പൊതുസമൂഹത്തോട് കാണിക്കുന്ന വലിയ അപഹാസ്യമായ സമീപനമാണ്. പ്രജ്വൽ രേവണ്ണയെന്ന പ്രഡേറ്ററിനെ കർണാടകയിലെ കോൺഗ്രസ് വലിയ കാര്യത്തിൽ പൂട്ടി എന്നായിരുന്നല്ലോ പറഞ്ഞത്. അത് ജെഡിഎസ് എന്ന പാർട്ടിയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയത്തിന്റെ ഭൊഗമായി അതിനെ ആഘോഷിച്ചു.
അതിന്റെ സമാന സ്വഭാവമുള്ളതാണ് ഇവിടെ നടന്നത്. കേരളത്തിലെ പ്രജ്വൽ രേവണ്ണയാണ് ഈ യുവ എംഎൽഎ. ആ എംഎൽഎയുടെ പേര് പരാതിയായി പോലീസിലോ പൊതുസമൂഹത്തിലോ കൃത്യമായി വരുന്നതുവരെ അത് പറയാതിരിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും സരിൻ പറഞ്ഞു
The post രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണ: പി സരിൻ appeared first on Metro Journal Online.