Kerala

വാഹനം വഴി മാറ്റുന്നതിനെ ചൊല്ലി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും തമ്മിൽ തർക്കം. വാഹനം വഴി മാറ്റുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം

മാധവ് സുരേഷ് വിനോദ് കൃഷ്ണയുടെ കാറിന് മുന്നിൽ കയറി നിൽക്കുകയും ഇടിച്ചിട്, ഇടിച്ചിട് എന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശാസ്താമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റ് നേരം തർക്കം നീണ്ടുനിന്നു.

തർക്കം രൂക്ഷമായതോടെ പോലീസ് എത്തി മാധവ് സുരേഷിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. വിനോദ് വിളിച്ചത് പ്രകാരമാണ് മ്യൂസിയം പോലീസ് എത്തി മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. പിന്നെ വിനോദിന് പരാതി ഇല്ലെന്ന് അറിയിച്ചതോടെ മാധവിനെ വിട്ടയക്കുകയായിരുന്നു

The post വാഹനം വഴി മാറ്റുന്നതിനെ ചൊല്ലി സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം appeared first on Metro Journal Online.

See also  പ്രിയ സഖാവിന് യാത്ര നൽകാൻ ആയിരങ്ങളുടെ ഒഴുക്ക്; ദർബാർ ഹാളിൽ ഇന്ന് പൊതുദർശനം

Related Articles

Back to top button