Kerala

വാഴൂർ സോമന് വിട നൽകാൻ നാട്, സംസ്‌കാരം ഇന്ന് വൈകിട്ട്; 11 മണി മുതൽ വണ്ടിപ്പെരിയാറിൽ പൊതുദർശനം

അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിലെത്തിച്ചു. രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.

വൈകിട്ട് നാല് മണിക്ക് പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമാണ് സംസ്‌കാരം. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നാണ് വാഴൂർ സോമൻ അന്തരിച്ചത്. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. റവന്യു വകുപ്പിന്റെ ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.

ഉടനെ അദ്ദേഹത്തെ ശാസ്താമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, വെയർ ഹൗസിംഗ് കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

The post വാഴൂർ സോമന് വിട നൽകാൻ നാട്, സംസ്‌കാരം ഇന്ന് വൈകിട്ട്; 11 മണി മുതൽ വണ്ടിപ്പെരിയാറിൽ പൊതുദർശനം appeared first on Metro Journal Online.

See also  സംസ്ഥാനത്ത് റേഷൻ കടകൾ നാളെയും പ്രവർത്തിക്കും; തിങ്കളാഴ്ച അവധി

Related Articles

Back to top button