നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് തിടുക്കത്തിൽ കേസെടുക്കില്ല

നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ തിടുക്കത്തൽ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ
ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ, പുറത്തുവന്ന ശബ്ദസംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർ നടപടിയെന്നും പോലീസിന് നിയമോപദേശം കിട്ടി
അഭിഭാഷകൻ ഷിന്റോ സെബാസ്റ്റിയനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാരതി നൽകിയത്. അതേസമയം ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. നിലവിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണഅ#ഗ്രസ് നേതാക്കൾ പറയുന്നത്.



