Kerala

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദി ഷൊർണൂരിലേക്ക് മാറ്റി; തീരുമാനം രാഹുലിനെ ഒഴിവാക്കാൻ

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദി പാലക്കാട് നഗരത്തിൽ നിന്നും ഷൊർണൂരിലേക്ക് മാറ്റി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കാനാണ് നീക്കം. സ്ഥലം എംഎൽഎയെ സംഘാടക സമിതി ചെയർമാനോ കൺവീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സർക്കാർ നീക്കം

നവംബർ 7 മുതൽ, 10 വരെ പാലക്കാട് വെച്ചാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള തീരുമാനിച്ചിരുന്നത്. ഇതാണ് ഷൊർണൂരിലേക്ക് മാറ്റിയത്. തീയതിയിൽ മാറ്റമില്ല. കുട്ടികൾക്ക് ഇടയിലൂടെ രാഹുൽ പോയാൽ എന്താണ് ഉണ്ടാകുക എന്ന് പറയാനാകില്ലെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.

അഹങ്കാരത്തിന് കയ്യും കാലും വെച്ച മുഖമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റേത്. എടാ വിജയാ, എന്നാണ് ഒരു പ്രസംഗത്തിൽ മുഖ്യമന്ത്രിയെ രാഹുൽ അഭിസംബോധന ചെയ്തത്. ഞങ്ങളെല്ലാം മുതിർന്ന നേതാക്കളോട് അങ്ങേയറ്റത്തെ മാന്യതയും ബഹുമാനവും നിലനിർത്തിയാണ് പെരുമാറാറുള്ളതെന്നും മന്ത്രി പറഞ്ഞു

The post സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദി ഷൊർണൂരിലേക്ക് മാറ്റി; തീരുമാനം രാഹുലിനെ ഒഴിവാക്കാൻ appeared first on Metro Journal Online.

See also  രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷാഫി പറമ്പിൽ, ബിഹാറിലേക്ക് പോയി

Related Articles

Back to top button