‘ഇഗ്നൈറ്റ്’ 25 എൻഎസ്എസ് വളണ്ടിയർമാർക്കായി ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം:കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . എൻഎസ്എസ് സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ കർമ്മ പദ്ധതികൾ സമയബന്ധിതമായും, ഫലപ്രദമായും നടപ്പാക്കാൻ വളണ്ടിയർമാരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . പിടിഎ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ സി ഐ സോൺ ട്രെയിനർ ഷാഹിദ് എളേറ്റിൽ എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ , എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം ,പ്രിയ വി, വളണ്ടിയർമാരായ അബ്ദുൽ ഹാദി , റസ്‌ല, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർക്കായുള്ള ഏകദിന നേതൃ പരിശീലന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു