Kerala

സിപിഎം കോഴിഫാം: ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്

സിപിഎം കോഴിഫാം എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റർ പതിപ്പിച്ച ശേഷമായിരുന്നു മാർച്ച്.

യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്. ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകേഷ്, ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, തോമസ് ഐസക്ക്, പി ശശി എന്നിവരുടെ ചിത്രങ്ങൾ പതിപ്പിച്ചാണ് പോസ്റ്റർ പ്രതിഷേധം.

പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും നടന്നു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

 

 

See also  അതിതീവ്ര മഴ തുടരുന്നു; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button