കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു

തൃശ്ശൂർ കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടർ യാത്രിക മരിച്ചു. കയ്പമംഗലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്റെ ഭാര്യ ഐശ്വര്യയാണ്(32) മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയോടെയാണ് മൂന്നുപീടിക തെക്കെ ബസ് സ്റ്റോപ്പിന് സമീപത്ത് അപകടം നടന്നത്. കാസർകോട് നിന്ന് കൊച്ചിക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.
സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടി ലോറിയുടെ ടയർ കയറിയിറങ്ങി. ഐശ്വര്യക്കൊപ്പമുണ്ടായിരുന്ന ഭർതൃപിതാവ് മോഹനനും അപകടത്തിൽ പരുക്കേറ്റിരുന്നു.
The post കയ്പമംഗലത്ത് ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു appeared first on Metro Journal Online.



