Kerala

എഐ ക്യാമറ അഴിമതി ആരോപണം: പ്രതിപക്ഷത്തിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

എഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണില്ലെന്ന് കോടതി വ്യക്തമാക്കി.

സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വീഡി സതീശന്റെ ആരോപണം. ടെൻഡർ നടപടികൾ കൃത്യമായി പാലിക്കാതെയാണ് എസ്ആർഐടിയ്ക്ക് കരാർ നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാർ മതിയായ രേഖകൾ ഹാജരാക്കി ഇല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അംഗീകരിക്കാനാവില്ലാണ് നിലപാട്.

 

The post എഐ ക്യാമറ അഴിമതി ആരോപണം: പ്രതിപക്ഷത്തിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി appeared first on Metro Journal Online.

See also  നവീൻ ബാബുവിന്റെ മരണം: കലക്ടറുടെ വാക്ക് വിശ്വസിക്കുന്നില്ല; നീതിക്കായി ഏതറ്റം വരെയും പോകും

Related Articles

Back to top button