ഗാസ സിറ്റിയെ തരിപ്പണമാക്കി ഇസ്രായേൽ ടാങ്കുകൾ; വീടുകളും കെട്ടിടങ്ങളും തകർന്നു, കുടിയിറക്കപ്പെട്ട് ആയിരങ്ങൾ

ഗാസയിൽ പൂർണ അധിനിവേശം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ സിറ്റിയെ ഇടിച്ചുനിരത്തി ഇസ്രായേൽ ടാങ്കുകൾ. കഴിഞ്ഞ ദിവസം അർധരാത്രി നടന്ന ആക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ആയിരങ്ങൾ സ്വന്തം കിടപ്പാടങ്ങൾ നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.
ഗാസ സിറ്റിയുടെ വടക്കേ ഭാഗത്തെ എബാദ് അൽറഹ്മാനിലേക്കാണ് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതും ഷെല്ലാക്രമണം നടത്തിയതും. ഹമാസിന്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഗാസ സിറ്റിയിൽ വ്യാപക ആക്രമണം നടത്തുമെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.
ഗാസ എൻക്ലേവിലെ 20 ലക്ഷം വരുന്ന ജനങ്ങളിൽ പകുതി പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. ജനങ്ങളോട് സിറ്റി വിട്ട് പോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയിരങ്ങളാണ് ജീവൻ കയ്യിലെടുത്ത് വീടുകൾ ഉപേക്ഷിച്ച് പോകുന്നത്. എന്നാൽ പലരും ഇവിടെ തന്നെ തുടരുകയാണ്.
The post ഗാസ സിറ്റിയെ തരിപ്പണമാക്കി ഇസ്രായേൽ ടാങ്കുകൾ; വീടുകളും കെട്ടിടങ്ങളും തകർന്നു, കുടിയിറക്കപ്പെട്ട് ആയിരങ്ങൾ appeared first on Metro Journal Online.