Kerala

യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്: പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസ്

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് കേസ്. പോലീസിനെതിരെ തീപ്പന്തങ്ങൾ എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്.

മഹിളാ കോൺഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല എന്നിവരും പ്രതികളാണ്. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്തു.

ഷാഫി പറമ്പിലിനെ വടകരയിൽ ഡിവൈഎഫ്‌ഐ തടഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും പ്രകോപനപരമായ മാർച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയിരുന്നില്ല. പ്രവർത്തകർ പോലീസിന് നേരെ തുടർച്ചയായി തീപ്പന്തങ്ങൾ എറിഞ്ഞതോടെയാണ് ലാത്തിച്ചാർജ് നടത്തിയത്.

The post യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച്: പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസ് appeared first on Metro Journal Online.

See also  കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി; രണ്ട് പേർക്ക് പരുക്ക്

Related Articles

Back to top button