Kerala
തലപ്പാടി ബസ് അപകടം: മരിച്ചവരുടെ എണ്ണം ആറായി, നിരവധി പേർക്ക് പരുക്ക്

കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. അമിത വേഗതയിലെത്തിയ കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ചു കയറിയാണ് അപകടം
മരിച്ചവരെല്ലാം കർണാടക സ്വദേശികളാണ്. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറിയത്. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായ ഒരു കുട്ടിയും മരിച്ചു. മറ്റുള്ളവർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ്
നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലപ്പാടി സ്വദേശികളായ ലക്ഷ്മി, ആയിഷ ഹസ്‌ന, ഖദീജ, നഫീസ, ഹവമ്മ എന്നിവരാണ് മരിച്ചത്.
The post തലപ്പാടി ബസ് അപകടം: മരിച്ചവരുടെ എണ്ണം ആറായി, നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.