Kerala

തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു

കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. അമിത വേഗതയിലെത്തിയ കർണാടക ആർടിസി ബസാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്.

ബസിന്റെ ബ്രേക്ക് പോയതാണ് അപകടകാരണമെന്നാണ് സൂചന. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും കടകളിലേക്കും ഇടിച്ചു കയറുകയായിരുന്നു. നിരവധി വാഹനങ്ങളും അപകടത്തിൽ തകർന്നിട്ടുണ്ട്.

The post തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു appeared first on Metro Journal Online.

See also  കുട്ടികളെ നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം; നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നുവെന്ന് മന്ത്രി

Related Articles

Back to top button