Kerala

സിപിഎം വിമത കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ; മത്സരിച്ചത് യുഡിഎഫ് സ്ഥാനാർഥിയായി

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായാണ് കല രാജു മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് കല രാജു ഭരണം പിടിച്ചത്. മുൻ അധ്യക്ഷ വിജയ ശിവൻ ആണ് എൽഡിഎഫിനായി മത്സരിച്ചത്

മനഃസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കുമെന്ന് കല രാജു പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സിപിഎം അംഗമായിരുന്ന കല രാജു പാർട്ടിയുമായി തെറ്റിയതും കൂറുമാറിയതും. കല രാജുവിനെ തട്ടിക്കൊണ്ടു പോയതായി വിവാദവും ഉടലെടുത്തിരുന്നു

ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ട് ചെയ്തു. തുടർന്നാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. പിന്നാലെയാണ് ചെയർപേഴ്‌സണായി മത്സരിച്ച് ജയിച്ചത്.

See also  മനിശേരിയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button