Kerala

സംസ്ഥാനത്ത് റേഷൻ കടകൾ നാളെയും പ്രവർത്തിക്കും; തിങ്കളാഴ്ച അവധി

സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് ഞായർ ദിനത്തിലും റേഷൻ കട തുറക്കുന്നത്. അതേസമയം തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

The post സംസ്ഥാനത്ത് റേഷൻ കടകൾ നാളെയും പ്രവർത്തിക്കും; തിങ്കളാഴ്ച അവധി appeared first on Metro Journal Online.

See also  മൂന്ന് ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ, രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

Related Articles

Back to top button