Kerala

നെഹ്‌റു ട്രോഫി വള്ളം കളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി

നെഹ്‌റു ട്രോഫി വള്ളം കളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളമാണ് വേമ്പനാട്ട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം പലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി.

ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങി. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരുക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻവള്ളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല

അതേസമയം 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 21 ചുണ്ടൻ വള്ളങ്ങൾ സഹിതം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് ഫൈനൽ മത്സരം.

The post നെഹ്‌റു ട്രോഫി വള്ളം കളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി appeared first on Metro Journal Online.

See also  തിരുവനന്തപുരത്ത് നവജാത ശിശുവിന്‍റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Related Articles

Back to top button