Movies

ഒരു വർഷം കൂടി കാത്തിരിക്കൂ; ഐസ് ഏജ് 6 റിലീസ് 2027 ഫെബ്രുവരിയിൽ

ലോസ് ആഞ്ചലസ്: ഏറെ ആരാധകരുള്ള ഐസ് ഏജിന്‍റെ ആറാം ഭാഗം 2027 ഫെബ്രുവരി 5ന് റിലീസ് ചെയ്യും. ഇൻസ്റ്റഗ്രാമിലൂടെ ഡിസ്നിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐസ് ഏജ് ബോയിലിങ് പോയിന്‍റ് എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. പുതിയ ഭാഗത്തിൽ റേ റൊമാനിയോ ആയിരിക്കും വൂളി മാമ്മത്ത് മാന്നിയുടെ കഥാപാത്രത്തിന് ശബ്ദം നൽകുക.

ക്വീൻ ലത്തീഫാ മാമ്മത് എല്ലിയുടെയും ജോൺ ലെഗ്വിസാമോ സ്ലോത്ത് സിദ്ദിന്‍റെയും ശബ്ദം നൽകും. 2002ലാണ് ഐസ് ഏജിന്‍റെ ആദ്യഭാഗം തിയെറ്ററിലെത്തിയത്.

പിന്നീട് 2006ൽ ഐസ് ഏജ് ദി മെൽറ്റ് ഡൗൺ, 2009ൽ ഐസ് ഏജ് ഡോൺ ഒഫ് ദി ഡൈനോസേഴ്സ്, 2012ൽ ഐസ് ഏജ് കോണ്ടിനന്‍റൽ ഡ്രിഫ്റ്റ്, 2016ൽ ഐസ് ഏജ് കോളീഷൻ കോഴ്സ് എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

The post ഒരു വർഷം കൂടി കാത്തിരിക്കൂ; ഐസ് ഏജ് 6 റിലീസ് 2027 ഫെബ്രുവരിയിൽ appeared first on Metro Journal Online.

See also  പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമാ ഷൂട്ടിംഗിനിടെ അപകടം; സ്റ്റണ്ട്മാൻ മരിച്ചു

Related Articles

Back to top button