World

അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 600 ആയി ഉയർന്നു; രണ്ടായിരത്തോളം പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 600 ആയി ഉയർന്നു. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. നിരവധി വീടുകൾ തകർന്നു. നൂറുകണക്കിനാളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്

ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. പാക് അതിർത്തിക്ക് സമീപമുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

ഞായറാഴ്ച രാത്രിയാണ് ആദ്യ ചലനമുണ്ടായത്. തുടർന്ന് മൂന്ന് ഭൂചലനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. പ്രഭവകേന്ദ്രത്തിന് 370 കിലോമീറ്റർ അകലെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടു.

The post അഫ്ഗാൻ ഭൂചലനം: മരണസംഖ്യ 600 ആയി ഉയർന്നു; രണ്ടായിരത്തോളം പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  സൂപ്പർമാൻ സിനിമകളിലെ വില്ലൻ താരം ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു; വിടവാങ്ങിയത് 87-ാം വയസ്സിൽ

Related Articles

Back to top button