World

നേപ്പാൾ പാർലമെന്റിന് തീയിട്ടു, കെപി ഒലി ശർമ കാഠ്മണ്ഡു വിട്ടു

നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു. പ്രക്ഷോഭകാരികൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. സമൂഹമാധ്യമ നിരോധനത്തിൽ പ്രതിഷേധിച്ചാണ് യുവാക്കൾ പ്രക്ഷോഭം ആരംഭിച്ചത്. നിരോധനം നീക്കിയിട്ടും പ്രധാനമന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്ന് ഇവർ പറഞ്ഞിരുന്നു. ഇന്നുച്ചയോടെ പ്രധാനമന്ത്രി കെപി ഒലി ശർമ രാജി സമർപ്പിച്ചിട്ടുണ്ട്

ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹം കാഠ്മണ്ഡുവിൽ നിന്ന് മാറി. നേപ്പാളിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിക്കഴിഞ്ഞു. നേപ്പാൾ പാർലമെന്റ് വളപ്പിലേക്കും പ്രതിഷേധം വ്യാപിച്ചു. രാജിവെച്ച മന്ത്രിമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സൈന്യം നീക്കുകയാണ്. ഇവരുടെ സ്വകാര്യ വസതികളടക്കം പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കിയിരുന്നു

19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് മരിച്ചത്. നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. വിനോദയാത്രക്കായി നേപ്പാളിലെത്തിയ നാൽപതംഗ മലയാളികളും കാഠ്മണ്ഡുവിൽ കുടുങ്ങി. 

See also  ഗാസയിൽ ഇസ്രായേൽ ആക്രമണം: സഹായം തേടിയെത്തിയവർ ഉൾപ്പെടെ 57 പേർ കൊല്ലപ്പെട്ടു

Related Articles

Back to top button