Kerala

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും വേടന് ജാമ്യം

എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയാണ് എറണാകുളം സെൻട്രൽ പോലീസിൽ കൈമാറിയത്. അതേസമയം, വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 

കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദേശം നൽകിയിരുന്നു. 

യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന ആദ്യ കേസിൽ വേടന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഒപ്പം സെപ്റ്റംബർ 9, 10 ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

See also  എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ; മലപ്പുറത്ത് കനത്ത ജാഗ്രത

Related Articles

Back to top button