Movies

ദി ചേസ് ടീസർ പുറത്ത്, വീഡിയോ

ആർ മാധവനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയും പ്രധാന വേഷത്തിലെത്തുന്ന ദി ചേസിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. വസൻ ബാല സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ കോമഡി ഡ്രാമ ജോണറിലുള്ളതെന്നാണ് മനസ്സിലാകുന്നത്. 

അടിമുടി ആക്ഷൻ നിറഞ്ഞ ഫസ്റ്റ് ലുക്ക് ടീസറിൽ തോക്കേന്തിയാണ് ധോണിയും മാധവനും പ്രത്യക്ഷപ്പെടുന്നത്. ടാസ്‌ക് ഫോഴ്‌സ് എന്നെഴുതിയ ബുള്ളറ്റ് പ്രൂഫ് ധരിച്ച ധോണിയെയാണ് ടീസറിൽ കാണാനാകുക. ഒരു ദൗത്യം രണ്ട് പോരാളികൾ എന്നതാണ് ടീസറിന്റെ ടാഗ് ലൈൻ. 

കൂൾ ഹെഡ് എന്നാണ് ടീസറിൽ ധോണിയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൂസിഫർ സർക്കസ് കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.

See also  കച്ചവട താൽപര്യങ്ങൾ മാത്രം പരിഗണിച്ച് 'കൂലി'യിൽ 'മോണിക്ക' എന്ന ഗാനം ഉൾപ്പെടുത്തി: ലോകേഷ് കനകരാജ്

Related Articles

Back to top button