Kerala

നടിയെ അപമാനിച്ചെന്ന കേസ്; സനൽ കുമാർ ശശിധരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയിലാണ് സനൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

ചോദ്യം ചെയ്യലിന് ശേഷമാണ് സംവിധായകനെ കോടതിയിൽ ഹാജരാക്കിയത്. അമേരിക്കയിൽ നിന്നും വരവെ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. പിന്നാലെ കൊച്ചി എളമക്കര പോലീസ് മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു

കൊച്ചിയിലെത്തിച്ച് വൈദ്യപരിശോധനക്ക് ശേഷമാണ് സനൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദപ്രചാരണം നടത്തുക, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനൽകുമാറിനെതിരെ നൽകിയിട്ടുള്ളത്.
 

See also  പനയംപാടം അപകടം: ലോറി ഡ്രൈവർ അറസ്റ്റിൽ, കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

Related Articles

Back to top button