Local

കൊണ്ടോട്ടി മണ്ഡലം അഷ്റഫ് കൂട്ടായ്മ എസ്.എസ്.എൽ.സി , പ്ലസ് ടു വിലും മറ്റു ഉന്നത വിദ്യാഭ്യസ രംഗത്ത് മികച്ചുവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 

അഷ്റഫ് കൂട്ടായ്മ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിദ്യാത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ‘കൊണ്ടോടി മണ്ഡലം എം.എൽ.എ ടീവീ . ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കുറുപ്പത്ത് അഷ്റഫ് സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് പി പി അഷ്റഫ് അഭ്യക്ഷതയും വഹിച്ചു . കൊണ്ടോട്ടി നഗരസഭ വൈസ് ചെയർമാൻ -മടാൻ അഷ്റഫ്, അഷ്റഫ് കൂട്ടായ്മ സ്റ്റേറ്റ് സെക്രട്ടറി മനരിക്കൽ,അഷ്റഫ്, കാപ്പടൻ അഷ്റഫ് ( സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി),ഇന്ത്യൻ അഷ്റഫ് (സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ),അഷ്റഫ് ടവേര (ജില്ലാ നിരീക്ഷകൻ കൊണ്ടോട്ടി മണ്ഡലം), ഉപദേശക സമിതി ചെയർമാൻ അഷ്റഫ് ഹാജി കെ.കെ. ടവർ, അക്ഷര ഹോൾഡ് ചെയർമാൻ അഷ്റഫ് പാലക്കൽ മുതലായ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ അഷ്റഫ് കൂട്ടായ്മ പുതുതായി തിരെക്കെടുക്കപ്പെട്ട ജില്ല കമ്മിറ്റി നേതാക്കളെ ആദരിച്ചു. ജില്ലാ പ്രിസിഡൻ്റ്റ് അഷ്റഫ് കുഞ്ഞുട്ടിയെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് ഐ അഷ്റഫ് ചുക്കാൻ പൊന്നാട അണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കാരി സാഹിബിനെ കെകെ അഷ്റഫ് ഹാജിയും പൊന്നാട അണിയിച്ചു. തുടർന്ന് ജില്ലാ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും നന്ദി അറിയിച്ച് പ്രസംഗിച്ചു

വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോ വിതരണം അഷ്റഫ് ചുക്കാൻ (ക്രൈം ബ്രാഞ്ച് എസ് ഐ) നിർവഹിച്ചു –
മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് അഷ്റഫ് മാർ പങ്കെടുത്തു. പരിപാടി അഷ്റഫ് വാഴയൂർ (മുൻ ജില്ലാ സെക്രട്ടറി ) നിയന്ത്രിച്ചു.
കൊണ്ടോട്ടി മണ്ഡലം ട്രഷറർ
പെരുങ്ങാവ് അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

See also  കൂടരഞ്ഞിയിൽ വ്യാപാരോൽത്സവത്തിന് തുടക്കമായി

Related Articles

Back to top button