Movies

ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയരുത്; താരങ്ങൾക്ക് വിലക്കുമായി അമ്മ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടനയായ അമ്മ. വിലക്ക് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് വരാണാധികാരികൾ അറിയിച്ചു. സംഘടനയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാർവതി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തുവന്നു. ശ്വേതക്കെതിരായ കേസിന് പിന്നിൽ ബാബുരാജ് അല്ലെന്ന് അവർ പറഞ്ഞു നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ്. മാല പാർവതിയുടെ ശ്രമം മാധ്യമശ്രദ്ധ കിട്ടാനാണ്. തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കട്ടെയന്നും പൊന്നമ്മ ബാബു പറഞ്ഞു

See also  ആട് 3 റിലീസ് തീയതി പ്രഖ്യാപിച്ചു; ഷാജി പാപ്പൻ 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ

Related Articles

Back to top button