Health

സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുട്ടി . മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നാനിയില്‍ കഥകള്‍ മെനഞ്ഞു, സര്‍വകാല റെക്കോര്‍ഡാണ് പൊന്നാനിയിലുണ്ടായത്. വടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങള്‍ വിജയിപ്പിച്ചത്.

എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവും. പൊന്നാനിയില്‍ മുസ്ലീം ലീഗിനെ നേരിട്ട് എല്‍ഡിഎഫ് വെല്ലുവിളിച്ചതാണ്. എന്നാല്‍, എന്ത് കുത്തിത്തിരുപ്പായാലും അത് വിലപ്പോകില്ല എന്നു തെളിഞ്ഞു. ജനങ്ങളുടെ ലീഗിനോടുള്ള സ്‌നേഹം ഇപ്പോഴാണ് മനസിലായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ് ഇക്കാര്യം ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണ്. യുഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്യും. മറ്റൊരു സ്ഥലത്തുമില്ലാത്തതെങ്ങനെ തൃശൂരിലുണ്ടായി എന്നു നോക്കണം കുഞ്ഞാലിക്കുടി പറഞ്ഞു.


See also  കൂടിയ പഞ്ചസാര ഉപഭോഗം മരണത്തിലേക്കു നയിച്ചേക്കാം

Related Articles

Back to top button