Kerala

തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും; സ്വരാജ് റൗണ്ടിലിറങ്ങുന്നത് 459 പുലികൾ

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ചയ്ക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷത്തിന് സമാപനമാകും. രാവിലെ മുതൽ പുലിമടകളിൽ ചായം തേയ്ക്കുന്ന ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. നാല് മണിയോടെയാണ് പുലികൾ സ്വരാജ് റൗണ്ടിലിറങ്ങുന്നത്

ഒമ്പത് പുലി സംഘങ്ങളാണ് ഇത്തവണയുണ്ടാകുക. ഒരു ടീമിൽ 35 മുതൽ 50 പുലികൾ വരെയുണ്ടാകും. വിജയികൾക്ക് തൃശ്ശൂർ കോർപറേഷൻ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. പുലി കളികളിൽ സർപ്രൈസുകൾ ഒരുക്കുന്ന തിരക്കിലാണ് ഓരോ സംഘവും

പുലി കളിയോട് അനുബന്ധിച്ച് തൃശ്ശൂർ താലൂക്ക് പരിധിയിൽ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്‌
 

See also  വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചർച്ച

Related Articles

Back to top button