Kerala

ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം; കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരളാ കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. 

പുലർച്ചെ 3.30ന് തെങ്കാശ്ശിക്കടുത്ത് വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടനെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള കോൺഗ്രസ്(ജോസഫ്) വിഭാഗത്തിന്റെ ഉന്നതാധികാര സമിതി അംഗമാണ്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ഒ വി ലൂക്കോസിന്റെ മകനാണ്.
 

See also  മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ

Related Articles

Back to top button