Kerala

തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസി. പ്രിസൺ ഓഫീസർ എസ് ബർഷത്തിനെയാണ്(29) മരിച്ച നിലയിൽ കണ്ടത്. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് ബർഷിത്ത്. 

ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ചത്. ഏഴ് മാസം മുമ്പാണ് ബർഷിത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറിയെത്തിയത്. 

വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിന് ശേഷം ക്വാർട്ടേഴ്‌സിലേക്ക് പോയി. രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

See also  വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ മരിച്ചു

Related Articles

Back to top button