Kerala

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം

പോലീസും ബോംബ് സ്‌ക്വാഡും രണ്ട് ക്ഷേത്രങ്ങളിലും പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജ സന്ദേശമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. നേരത്തെ തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും ബോംബ് ഭീഷണികൾ വന്നിരുന്നു

സമാന സ്വഭാവത്തിലുള്ള ഭീഷണി സന്ദേശമാണ് ക്ഷേത്രങ്ങൾക്കും വന്നത്. മുൻപ് വന്ന സന്ദേശങ്ങളും ഡാർക്ക് നെറ്റ് വഴി അയച്ചതായിരുന്നു. ഇതിനാൽ തന്നെ വ്യാജസന്ദേശങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല
 

See also  കേന്ദ്രസർക്കരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

Related Articles

Back to top button