Kerala

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോയെന്നതിൽ ആകാംക്ഷ

നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. 

സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനും എതിരെ നിരവധി വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് സഭ സമ്മേളിക്കുന്നത്. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തുമോയെന്നതാണ് ഏവരുടെയും ആകാംക്ഷ. രാഹുൽ വരുമോയെന്നതിൽ സസ്‌പെൻസ് തുടരുകയാണ്

രാഹുൽ സഭയിൽ വരുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ഒരു വിഭാഗം നേതാക്കൾ വരട്ടെ എന്ന നിലപാട് എടുക്കുമ്പോൾ വരേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ളത്. രാഹുൽ അവധി അപേക്ഷയും നൽകിയിട്ടില്ല

See also  കണ്ണൂരിൽ പരിശോധനക്കിടെ പോലീസിന് നേരെ കാറിടിച്ച് കയറ്റി; എസ്‌ഐക്ക് പരുക്ക്, രണ്ട് പേർ അറസ്റ്റിൽ

Related Articles

Back to top button