Kerala

ചേർത്തലയിൽ കെഎസ്ആർടിസി ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചുകയറി; 28 പേർക്ക് പരുക്ക്

ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരുക്കേറ്റു. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. 

ദേശീയപാത നിർമാണം നടക്കുന്നതിനാൽ വെച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും വിവരമുണ്ട്

പുലർച്ചെ നാലരയോടെയാണ് അപകടം. ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കുണ്ട്. പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
 

See also  ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Related Articles

Back to top button