Kerala

കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ദേവികയെയാണ്(16) ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. 

സാരി ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു കുട്ടി. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. 

ബേഡകം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യാ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു
 

See also  സ്‌കൂൾ സമയ മാറ്റത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്ന് മന്ത്രി; ചർച്ച നടത്താൻ തയ്യാർ

Related Articles

Back to top button