Sports

ഹസ്തദാനം ചെയ്യണമെന്ന് നിയമമൊന്നുമില്ലല്ലോ; പ്രതികരണവുമായി ബിസിസിഐ

ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ പ്രതികരണവുമായി ബിസിസിഐ. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു നിയമമവുമില്ലെന്ന് ബിസിസിഐ പറഞ്ഞു. അതൊരു സൗഹാദ പ്രവർത്തിയാണെന്നും ബിസിസിഐയുടെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു

നിയമമല്ല, ആഗോളതലത്തിൽ കായിക മത്സരങ്ങളിൽ പിന്തുടർന്ന് വരുന്ന രീതിയാണ്. നിയമമില്ലെങ്കിൽ പിന്നെ തീരെ ബന്ധം വഷളായവരുമായി ഹസ്തദാനം നടത്തേണ്ട കാര്യമില്ല. അത് വെറും പ്രഹസനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു

ഞായറാഴ്ച ദുബൈയിൽ നടന്ന മത്സരത്തിൽ ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റൻമാർ ഹസ്തദാനത്തിന് തയ്യാറായിരുന്നില്ല. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ ഹസ്തദാനത്തിന് മുതിരാതെ ഗ്രൗണ്ട് വിട്ടിരുന്നു.
 

See also  37 സിക്സ്, 349 റൺസ്; ടി20 ക്രിക്കറ്റിൽ പുതിയ ലോക റെക്കോഡ്

Related Articles

Back to top button