Kerala

മദ്യലഹരിയിൽ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ മുക്കം പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. 

മലപ്പുറം കിഴ്‌ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധിഖ് ആണ് അറസ്റ്റിലായത്. കയ്യിൽ കരിങ്കല്ലുമായാണ് മുക്കം പോലീസ് സ്‌റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ച് കയറിയത്

ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിക്കുകയും ചെയ്തു. പ്രതിക്കെതിരെ കേസെടുത്തു
 

See also  ഗോവിന്ദച്ചാമി പിടിയിലായെന്ന് സ്ഥിരീകരണം; പിടികൂടിയത് കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുന്നതിനിടെ

Related Articles

Back to top button