Kerala

ആലപ്പുഴയിൽ യുവതിയെ വാടക വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപത്താണ് സംഭവം. ഒളവപ്പറമ്പിൽ സൗമ്യയാണ്(35) മരിച്ചത്.

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു സൗമ്യ. കാളാത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചാണ് തീ കൊളുത്തി ജീവനൊടുക്കിയത്

മാതാപിതാക്കളും 12 വയസുള്ള മകളും സൗമ്യക്കൊപ്പമാണ് താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന
 

See also  ധൻബാദ് എക്‌സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

Related Articles

Back to top button