Kerala

മോതിരം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണമാല കവർന്നു; യുവതി പിടിയിൽ

മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. മാഹി അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നടുവിലത്തറ എൻ ആയിഷയെയാണ്(41) മാഹി പോലീസ് പിടികൂടിയത്. മാഹി പള്ളിക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ 12ാം തീയതിയാണ് സംഭവം

സ്വർണ മോതിരം വാങ്ങാനെന്ന് പറഞ്ഞാണ് യുവതി എത്തിയത്. തുടർന്ന് ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് മൂന്ന് ഗ്രാം തൂക്കമുള്ള മാല കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്

മോഷ്ടിച്ച സ്വർണമാല കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്ന് ആയിഷ മൊഴി നൽകി. ഈ ജ്വല്ലറിയിൽ എത്തി മോഷണ മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 

See also  സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില; വെള്ളി വിലയിൽ കുറവ്

Related Articles

Back to top button