Kerala

നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി; വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കും. തുടർച്ചയായ മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച നടക്കുന്നത്. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്

സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പിസി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്

ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സഭയിൽ ചർച്ച നടക്കുക. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ പോലീസ് അതിക്രമത്തിലും അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപനത്തിലും അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നു.
 

See also  വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം: അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

Related Articles

Back to top button