Kerala

ആഗോള അയ്യപ്പ സംഗമം നാളെ; വിദേശികളടക്കം 3500 പ്രതിനിധികൾ പങ്കെടുക്കും

ആഗോള അയപ്പ സംഗമം നാളെ. പമ്പയിൽ മൂന്ന് വേദികളിലായി നടക്കുന്ന സംഗമത്തിൽ വിദേശികൾ അടക്കം 3500 പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. 

പമ്പ മണൽപ്പുറത്തെ പ്രധാന വേദിക്ക് പുറമെ ഹിൽടോപ്പിലും ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിലുമാണ് മറ്റ് വേദികളുള്ളത്. ശബരിമല മാസ്റ്റർപ്ലാൻ, പിൽഗ്രിം ടൂറിസം വികസനം, തീർഥാടന കാലത്തെ തിരക്ക് നിയന്ത്രണം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും

ചർച്ചയിലൂടെ ഉയർന്നുവരുന്ന ആശയങ്ങൾ നടപ്പാക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അയ്യപ്പ സംഗമം ശബരിമല ദർശനത്തെ ബാധിക്കില്ലെന്നും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താമെന്നും മന്ത്രി അറിയിച്ചു

 

See also  കൂൺ പാചകം ചെയ്ത് കഴിച്ചു; ഒരു കുടുംബത്തിലെ ആറ് പേർ ആശുപത്രിയിൽ, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Related Articles

Back to top button