Kerala

പോലീസ് സ്‌റ്റേഷനിൽ പോകുന്നവർ തിരിച്ചുവരുന്നത് മൂക്കിൽ പഞ്ഞി വെച്ച്: രമേശ് ചെന്നിത്തല

പോലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് അത് തെളിയിപ്പിക്കുന്നു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു

പോലീസ് സ്‌റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചു വരേണ്ട അവസ്ഥയാണ്. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു

ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എ കെ ആന്റണിക്ക് നീരസമുണ്ടായിട്ടില്ല. ആർക്കും നീരസമില്ല. കൂടുതൽ കാര്യം അറിയുന്നതു കൊണ്ടാണ് മുത്തങ്ങ വിഷയത്തിൽ ആന്റണി പ്രതികരിച്ചതെന്നും ചെന്നിത്തല പറഞ്ഞു
 

See also  ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു; ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് ബിജെപി

Related Articles

Back to top button