Gulf

റഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ഹർജി തള്ളി; ജയിൽ മോചനം ഇനി വേഗത്തിലാകും

സൗദി ജയിലിൽ മോചനം കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹർജി തള്ളിയതോടെ ഇനി റഹീമിനെതിരായി മറ്റ് നടപടിയുണ്ടാകില്ല. ഇതോടെ മോചനത്തിനായുള്ള നടപടികൾ ഇനി വേഗത്തിലാകും

കോടതി നടപടിയിൽ റഹീം നിയമസഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് റഹീം. കോഴിക്കോട് ഫറോക്ക് കോടാമ്പുഴ സ്വദേശിയാണ്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയുകയാണ്

നേരത്തെ ദയാധനം സ്വീകരിച്ച് വാദി മാപ്പ് നൽകിയതോടെ റഹീമിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാകാത്തതാണ് ജയിൽ മോചനം നീളാൻ കാരണമാകുന്നത്.
 

See also  ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും അപലപിച്ചു

Related Articles

Back to top button