Kerala

ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി

വയനാട് പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. ജോസ് നെല്ലേടത്തിന്റെ ഭാര്യ, മകൻ, മകൾ എന്നിവരാണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്. മണ്ഡലപര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച

പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിലേക്ക് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. പരസ്യപ്രതികരണത്തിന് ഇല്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജോസ് നെല്ലേടത്തിന്റെ കുടുംബം അറിയിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് വാർഡ് അംഗമായ ജോസ് നെല്ലേടത്തിന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിതെളിഞ്ഞിരുന്നു

സെപ്റ്റംബർ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയിൽ കണ്ടത്. വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനാണ് ജോസ്. തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിന് പിന്നിൽ ജോസ് നെല്ലേടം അടക്കമുള്ളവരാണെന്ന് ആരോപണം ഉയർന്നിരുന്നു.
 

See also  തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ; അറസ്റ്റിൽ സംശയമുണ്ടെന്ന് സന്ദീപ് വചസ്പതി

Related Articles

Back to top button