ആചാരങ്ങൾ സംരക്ഷിക്കാൻ കൂടെ നിന്നത് ഞങ്ങൾ; എൻഎസ്എസ് നിലപാടിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല: സതീശൻ

ആഗോള അയ്യപ്പ സംഗമവുമായി എൻ എസ് എസ് സ്വീകരിച്ച ഇടത് അനുകൂല നിലപാടിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് എൻ എസ് എസ് വ്യക്തമാക്കിയിട്ടുണ്ട്. എൻ എസ് എസുമായോ എസ്എൻഡിപിയുമായോ കോൺഗ്രസിന് തർക്കമില്ലെന്നും സതീശൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ യുഡിഎഫും കോൺഗ്രസും സ്വീകരിച്ചത് രാഷ്ട്രീയ നിലപാടാണ്. ആ നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ കപട ഭക്തിയുമായി എത്തിയത്. അയ്യപ്പ സംഗമത്തിൽ അയ്യപ്പന്റെ ഒരു ഫോട്ടോ പോലുമില്ലായിരുന്നു.
അയ്യപ്പ സംഗമത്തിൽ പല സമുദായ സംഘടനകളും അവരുടെ തീരുമാനമെടുത്തു. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഇതിൽ തങ്ങൾക്ക് ഒരു വിരോധവുമില്ല. തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ ഞങ്ങളേ ഉണ്ടായിരുന്നുള്ളു. എന്ത് വില കൊടുത്തും ആചാരങ്ങൾ സംരക്ഷിക്കാൻ ഞങ്ങളാണ് കൂടെ നിന്നതെന്നും സതീശൻ അവകാശപ്പെട്ടു.