Kerala

സമസ്ത ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി കൂടത്തായി രാജിവെച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു. ഖുത്വബാ ന്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് രാജി. രാജിക്കത്ത് പ്രസിഡന്റിന് കൈമാറി. 

സമസ്ത നേതാക്കളെ അപമാനിച്ച് നാസർ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്ന് സംസ്ഥാന പ്രവർത്തക സമിതിയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രവർത്തക സമിതിയിലെ പലരും താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ വിയോജിപ്പ് അറിയിച്ചതിനാൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു. 

സമസ്ത നേതാക്കളേയും പാണക്കാട് സാദിഖലി തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രസിഡന്റിന് നൽകിയ കത്തിൽ നാസർ ഫൈസി ആവശ്യപ്പെട്ടു. സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസർ ഫൈസി കൂടത്തായി. 

See also  സംഘ്പരിവാറിനെ കയറ്റാതെ എൻഎസ്എസ് ധീരമായ നിലപാടെടുത്തു; ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷമെന്ന് സതീശൻ

Related Articles

Back to top button