വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ല; മുസ്ലിം നേതാക്കളോട് ട്രംപ്

പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുസ്ലിം നേതാക്കൾക്കാണ് ട്രംപ് ഇക്കാര്യം ഉറപ്പ് നൽകിയത്. പടിഞ്ഞാറൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
ഇസ്രായേൽ ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ ഉറപ്പ്. എന്നാൽ ഗാസയെ കുറിച്ച് യാതൊരു ഉറപ്പും ട്രംപ് നൽകിയിട്ടില്ല. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെ നിന്ന് പലസ്തീനികളെ പുറത്താക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു
അതേസമയം ഇസ്രായേൽ പലസ്തീനിൽ ആക്രമണം കടുപ്പിക്കുകയാണ്. വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദേശം മുന്നോട്ടുവെക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും പ്രഖ്യാപിച്ചു.